കടങ്കഥസൂത്രം
കേട്ടില്ലേ ? പേര് പറയുന്നതും പാട്ടാണ്, വെറും പാട്ടല്ല, കടങ്കഥപ്പാട്ട്!
"കടങ്കഥപ്പാട്ടിൻ
കഥയറിയാനായ്
കാതോർക്കുകെൻ
കൂട്ടുകാരേയ്........."
നമുക്കിനി അമ്മുവിന്റെ കടങ്കഥസൂത്രം കേട്ടാലോ.....?
"പേരിന്നക്ഷരമോർക്കേണം
പേടി കൂടാതോർക്കേണം "
"അക്ഷരമതു മിന്നും വാക്കും
അക്ഷരമതു മങ്ങും വാക്കും
ഓർത്തെടുത്തങ്ങു
കോർത്തെടുക്കണം"
പിന്നെയോ .......??
"അക്ഷരമങ്ങനെയിങ്ങനെ
ആവർത്തിച്ചെന്നാലതു
ആകെയങ്ങു മിന്നിമിനുങ്ങും."

നമ്മുടെ കുഞ്ഞൻ മിന്നാമിന്നിയ്ക്ക് കൂടൊരുക്കാൻ നിങ്ങളുടെ പേരിൻകടങ്കഥ ഉണ്ടാക്കി നോക്കൂ കൂട്ടുകാരേ.........
ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം
പേരിന്റെ അക്ഷരങ്ങൾ വേർതിരിക്കുക.
ഓരോ അക്ഷരവും ഉൾപ്പെടുന്ന വാക്കുകൾ ഓർക്കുക.
ഓരോ അക്ഷരവും ഉൾപ്പെടാത്ത വാക്കുകൾ ഓർക്കുക.
അതിലുണ്ട്, ഇതിലില്ല എന്ന രീതിയിൽ പാട്ട് ഉണ്ടാക്കുക
വാക്കുകൾ തമ്മിൽ ഏതെങ്കിലും രീതിയിൽ ബന്ധം ഉണ്ടായിരിക്കണം. ഉദാ : അക്ഷരങ്ങൾ ആവർത്തിക്കാം, ഒരേ അർത്ഥം ആകാം, വിപരീതാർത്ഥങ്ങൾ ആകാം അങ്ങിനെയങ്ങിനെ........