കഥാമന്ത്രം

Updated: Apr 8, 2020


അതാ....ഒരു അപ്പൂപ്പൻതാടി പാറി വരുന്നുണ്ടല്ലോ...!അപ്പൂപ്പൻ താടികൾ ഊർന്നൂർന്ന് വരുന്നത് എപ്പോഴെന്നോ?


പൂമ്പാറ്റകൾ ചിറകു വിടർത്തുമ്പോൾ.. ആ ഇളം കാറ്റിൽ, അതങ്ങ് അടർന്നു പറക്കും.


പൂമ്പാറ്റവസന്തം വിരിയിച്ച് അതാരാണ് ആ വരുന്നത് ?


"കൂട്ടുകാരേയ്.... ഞാൻ കുഞ്ഞമ്മു.


ദാ..ഈ പൂമ്പാറ്റച്ചിറകിനടിയിൽ ഒരു മന്ത്രമുണ്ട്, കഥാമന്ത്രം.


കണ്ണൊന്നങ്ങടച്ചാൽ

കരളൊന്നു തുറന്നാൽ

കഥയങ്ങു കേൾക്കാം "


കുഞ്ഞമ്മുവിന്റെ കഥ കേൾക്കാൻ റെഡിയല്ലേ കൂട്ടുകാരേ.....?
57 views